കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നു

Posted on: March 22, 2017 7:05 pm | Last updated: March 23, 2017 at 12:36 am

ന്യൂഡല്‍ഹി: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിജെപി നേതാക്കളായ അനന്ത്കുമാര്‍, ആര്‍. അശോക് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് കൃഷ്ണ ബിജെപി അംഗത്വം സ്വീകരിച്ചത്.

ഈ വര്‍ഷം ജനുവരി 29നാണ് കൃഷ്ണ കോണ്‍ഗ്രസ് വിട്ടത്. മാര്‍ച്ച് 15ന് കൃഷ്ണ ബിജെപിയില്‍ പ്രവേശിക്കുമെന്നായിരുന്നു മുന്‍പ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ സഹോദരിയുടെ മരണത്തെ തുടര്‍ന്നു ബിജെപി പ്രവേശന തിയതി മാറ്റി വയ്ക്കുകയായിരുന്നു.

1999 മുതല്‍ 2004 വരെ കര്‍ണാടക മുഖ്യമന്ത്രിയും 2009 മുതല്‍ 2012 കേന്ദ്ര വിദേശകാര്യമന്ത്രിയുമായിരുന്നു കൃഷ്ണ. കൃഷ്ണയുടെ ബിജെപി പ്രവേശനം കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.