Connect with us

National

ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്ലാസ്റ്റിക്കും പാന്‍ മസാലയും നിരോധിച്ചു

Published

|

Last Updated

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്ലാസ്റ്റിക്കിന്റെയും പാന്‍ മസാലയുടെയും ഉപയോഗം നിരോധിച്ചു. മുഖ്യമന്ത്രി യോഗി ആതിഥ്യനാഥാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഗുഡ്ക ഉപയോഗിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മാധ്യമങ്ങളോട് പറഞ്ഞു. ഉത്തര്‍പ്രദേശിനെ വൃത്തിയും ഹരിതാഭവുമായ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നിരേധനമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് അറവുശാലകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് പാന്‍ നിരോധന ഉത്തരവ് ഇറങ്ങിയത്. കാലിക്കടത്തിനെതിരെ നിര്‍ദാക്ഷീണ്യം നടപടി സ്വീകരിക്കാനും പോലീസ് മേധാവികള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.