National
റെയില്‍വേ മന്ത്രിക്ക് വ്യാജ പരാതി; യാത്രക്കാരനെ അറസ്റ്റ് ചെയ്തു

ഭോപ്പാല്‍: ട്രെയിനിലെ ടിക്കറ്റ് പരിശോധകനെതിരെ റെയില്‍വേ മന്ത്രിക്ക് തെറ്റായ പരാതിയയച്ച മധ്യ പ്രദേശ് സ്വദേശിയെ അറസ്റ്റ് ചെയ്തു. ഭിന്ദ്- ഇന്‍ഡോര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിലെ ടി ടി ഇക്കും ആര്‍ പി എഫ് ഉദ്യോഗസ്ഥനും എതിരെ മന്ത്രി സുരേഷ് പ്രഭുവിന് ട്വിറ്റര്‍ വഴി വ്യാജ പരാതി നല്‍കിയ ആളാണ് കുടുങ്ങിയത്. ഈ രണ്ട് ഉദ്യോഗസ്ഥരും തന്നോട് മോശമായി പെരുമാറി എന്നായിരുന്നു ദിവാസ് സ്വദേശി പ്രയാസ് തരാവിയുടെ പരാതി. ഇക്കാര്യം ഭോപ്പാല്‍ ആര്‍ പി എഫ് കമാന്‍ഡന്റിനെ അറിയിക്കുകയും ചെയ്തു.
തരാവിയെ ചോദ്യം ചെയ്തതില്‍ നിന്ന് പരാതി വ്യാജമാണെന്നും ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്നും മീണക്ക് മനസ്സിലായി. എ സി കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന തരാവിയോട് ടി ടി ഇ ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് തയ്യാറാകാതെ പുതപ്പിന് വേണ്ടി ബഹളം വെക്കുകയായിരുന്നു ഇയാളെന്ന് മറ്റ് യാത്രക്കാര്‍ പറഞ്ഞു.