മദ്‌റസാധ്യാപകന്റെ കൊലയാളികളെ ഉടന്‍ പിടികൂടണം – എസ് വൈ എസ്

Posted on: March 21, 2017 8:43 pm | Last updated: March 21, 2017 at 8:43 pm
SHARE

കാസര്‍കോട്: ചൂരിയില്‍ കഴിഞ്ഞ ദിവസം രാത്രി പള്ളിയില്‍ അതിക്രമിച്ച് കയറി മദ്‌റസാധ്യാപകനും മുഅദ്ദിനുമായ റിയാസ് മൗലവിയെ അതിക്രൂരമായി വെട്ടി കൊന്ന നടപടി സാംസ്‌കാരിക സമൂഹത്തിന് അപമാനമാണെന്ന് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അറിയിച്ചു.
കൊലയാളികളെ ഉടന്‍ പിടികൂടണമെന്നും സംഘര്‍ഷം വ്യാപിക്കാതിരിക്കാനും നാട്ടില്‍ സമാധാനന്തരീക്ഷം നിലനിര്‍ത്താനും അടിയന്തര നടപടി സ്വീകരിക്കണം.

പ്രതികള്‍ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുന്ന സഹചര്യം ഉണ്ടാകരുത്. അക്രമികള്‍ക്ക് മതിയായ ശിക്ഷ ഉറപ്പാകുന്നതിന് ഭരണ കൂടവും മതരാഷ്ട്രീയ നേതൃത്വവും ഒന്നിച്ച് നില്‍ക്കണം. കൊലയാളികള്‍ക്ക് സഹായം നല്‍കുന്ന കേന്ദ്രങ്ങളെ കുറിച്ചും അന്വേഷണം വേണം -പള്ളങ്കോട് ആവശ്യപ്പെട്ടു. ആരാധാനാലയങ്ങളില്‍ അതിക്രമിച്ച് കയറി കൊല നടത്തിയത് കലാപം ഉണ്ടാക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു.

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി, മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഹമീദ് മൗലവി ആലംപാടി, എസ് എം എ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി ജമാല്‍ സഖാഫി ആദൂര്‍, എസ് എസ് എഫ് ജില്ലാ സെക്രട്ടറി സാദിഖ് ആവളം തുടങ്ങിയവരും പ്രതിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here