Connect with us

Gulf

സൗദി ചൈനയുമായി 65 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചു

Published

|

Last Updated

ദമ്മാം: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ചൈനീസ് സന്ദര്ശനത്തോടനുബന്ധിച്ച് ചൈനയുമായി 65 ബില്യണ്‍ ഡോളറിന്റെ വ്യാപാര കരാറില്‍ ഒപ്പുവെച്ചു.
ബഹിരാകാശ നിരീക്ഷണം , വ്യോമയാനം , വ്യവസായം , ഊര്‍ജം, വാണിജ്യം, തുടങ്ങിയ സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.
നേരത്തെ ചൈനയുമായി വാനനിരീക്ഷണ മേഖലയിലെ പുതിയ സഹകരണ കരാറുണ്ടാക്കാന്‍ സൗദി മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു,

സുപ്രധാന കരാറായ ബഹിരാകാശ നിരീക്ഷണം, ചന്ദ്രനിലേക്കുള്ള ഗവേഷണ യാത്ര കരാര്‍ ചൈനീസ് ദേശീയ ബഹിരാകാശ അതോറിറ്റി മേധാവിയും കിങ് അബ്?ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി പ്രസിഡന്റ് അമീര്‍ തുര്‍ക്കി ബിന്‍ മസ്ഊദും ,ചൈനയിലെ സി.എ.സി.എ കമ്പനിയുമായി സഹകരിച്ച് വൈമാനികനില്ലാ വിമാനം നിര്‍മ്മാണ സഹകരണ കരാര്‍ അമീര്‍ തുര്‍ക്കി ബിന്‍ മസ്ഊദും, ഊര്‍ജ്ജം, വാര്‍ത്താവിതരണ ധാരണാപത്രം മുന്‍ ധനകാര്യ മന്ത്രി ഡോ. ഇബ്രാഹീം അല്‍അസ്സാദുംവിദ്യാഭ്യാസ ധാരണാ പത്രം സൗദി വിദ്യാഭ്യാസ മന്ത്രി ഡോ. അഹമദ് അല്‍ഈസയും , തൊഴില്‍ മേഖലയിലെ സൗദി തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസും , വാണിജ്യ, നിക്ഷേപ രംഗത്തെ സഹകരണത്തിന് ധനകാര്യ മന്ത്രി എഞ്ചിനീയര്‍ ആദില്‍ ബിന്‍ മുഹമ്മദ് ഫഖീഹും , വ്യാവസായിക, നിക്ഷേപ മേഖലയിലെ സഹകരണത്തിന് സൗദി റോയല്‍ കമീഷന്‍ മേധാവി അമീര്‍ സുഊദ് ബിന്‍ അബ്?ദുല്ലയും , അണുവായുധ സുരക്ഷ, യുറേനിയം എന്നീ മേഖലയിലെ കരാറിനു കിങ് അബ്?ദുല്ല ആണവോര്‍ജ സിറ്റി മേധാവി ഡോ. ഹാശിം യമാനിയും ഒപ്പുവെച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള പതിനാല് ധാരണാ പത്രങ്ങള്‍ ഒപ്പുവെച്ചത്?. വികസന രംഗത്ത് ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍വന്‍സാധ്യതകളുണ്ടെന്ന് ചൈനീസ് പ്രസിഡന്റ പറഞ്ഞു.

Latest