പാരീസ് വിമാനത്താവളത്തിൽ വെടിവെപ്പിൽ ഒരു മരണം

Posted on: March 18, 2017 6:56 pm | Last updated: March 18, 2017 at 6:56 pm

പാരിസ്: പാരിസിലെ ഒർളി വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസഥന്‍റെ വെടിയേറ്റ് ഒരാൾ മരിച്ചു. ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥനിൽ നിന്ന് ബലം പ്രയോഗിച്ച് തോക്ക് കൈവശപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ വെടിപൊട്ടിയാണ് അപകടം.  സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ മുഴുവൻ യാത്രക്കാരേയും ഒഴിപ്പിച്ചു.

പ്രദേശിക സമയം രാവിലെ 8.30നായിരുന്നു വെടിവെപ്പ്. തോക്ക് കൈവശപ്പെടുത്താൻ ശ്രമിച്ചയാൾ വിമാനത്താവളത്തിലെ ഒരു കടയിലേക്ക് ഓടിക്കയറിയെന്നും ഇതിനിടെ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് മരിക്കുകയുമായിരുന്നുവെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.