ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ത്രിവേന്ദ്ര സിങ് റാവത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡെറാഡൂൺ പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഹൈകോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ത്രിവേന്ദ്ര സിങ് റാവത്തിനെ കൂടാതെ സത്പാൽ മഹാരാജ്, പ്രകാശ് പന്ത്, ഹാരക് സിങ് റാവത്ത്, മദൻ കൗശിക് അടക്കമുള്ള മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, ജെ.പി നന്ദ, ഉമ ഭാരതി എന്നിവർ സന്നിഹിതരായിരുന്നു.
1983 മുതൽ 2002 വരെ ആർ.എസ്.എസിന്‍റെ സജീവ പ്രവർത്തകനായിരുന്നു ത്രിവേന്ദ്ര സിംഗ്. ഉത്തരാഖണ്ഡ് മേഖലയിൽ പാർട്ടി ഒാർഗനൈസിങ് സെക്രട്ടറിയാണ്. 2014ലെ പൊതു തെരഞ്ഞെടുപ്പിന് മുൻപ് ഉത്തർപ്രദേശിൽ അമിത് ഷാക്കൊപ്പം ത്രിവേന്ദ്ര സിങ് റാവത്ത് പ്രവർത്തിച്ചിട്ടുണ്ട്.