ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ: ജെ എന്‍ യു അധീകൃതര്‍ക്ക് നോട്ടീസ്

Posted on: March 17, 2017 7:51 pm | Last updated: March 19, 2017 at 11:58 am

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ ദളിത് ഗവേഷക വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജെഎന്‍യു സര്‍വകലാശാല അധീകൃതര്‍ക്ക് ഡല്‍ഹി പോലീസിന്റെ നോട്ടീസ്. മകന്‍ ജാതി വിവേചനത്തിന് ഇരയായെന്ന രജിനി ക്രിഷിന്റെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പോലീസ് ജെഎന്‍യു രജിസ്ട്രാര്‍ക്കും സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ ബോര്‍ഡ് മേധാവിക്കും ചരിത്ര പഠന വകുപ്പ് മോധാവിക്കും നോട്ടീസ് നല്‍കിയിരിക്കുന്നത്. ഹിസ്റ്ററി പഠനവിഭാഗത്തില്‍ എംഫില്‍ വിദ്യാര്‍ത്ഥിയായിരുന്നു രജിനി ക്രിഷ് എന്ന മുത്തുകൃഷ്ണന്‍ കഴിഞ്ഞ ദിവസമാണ് ക്യാമ്പസിനടത്തുള്ള സുഹൃത്തിന്റെ മുറിയില്‍ ആത്മഹത്യ ചെയ്തിരുന്നത്. ജെ എന്‍ യു പ്രവേശനത്തിലടക്കം ജാതി വിവേചനം അനുഭവിക്കുന്നുണ്ടെന്ന് നേരത്തെ മുത്തുകൃഷണ ആരോപണം ഉന്നയിച്ചിരുന്നു. ആത്മഹത്യാ പ്രേരണാകുറ്റവും ദളിത് പീഡനവുമാണ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഉള്‍പെടുത്തിയിരിക്കുന്ന വകുപ്പുകള്‍.രജിനി ക്രിഷ് ജാതി വിവേചനത്തിന്റെ ഇരയാണെന്ന് ആരോപിച്ച് ക്യാമ്പസില്‍ വിദ്യാര്‍തികള്‍ പ്രിതിഷേധമുയര്‍ത്തുതന്നുണ്ട്.

രാജ്യത്തെ ഗവേഷക മേഖലയെ തര്‍ക്കാനുള്ള നീക്കത്തിനെതിരെ ക്യാമ്പസില്‍ നടക്കുന്ന സമരത്തില്‍ സജീവ സാന്നിധ്യമായിരുന്നു മുത്തു കൃഷണ. ജാതി വിവേചനത്തിന്റെ പേരില്‍ ക്യാമ്പിസില്‍ നിന്നും ഫെല്ലോഷിപ്പുകള്‍ മരണപ്പെട്ട മുത്തുകൃഷ്‌കക്ക് തടയപ്പെട്ടിരുന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കൂടാതെ യുജിസി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പുതിയ നയങ്ങള്‍ ക്യാമ്പസുകളിലെത്തുന്ന ദളിത് പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് വലിയ പ്രശ്‌നമാകുന്നുവെന്നാണ് വിലിയിരുത്തപ്പെടുന്നത്.