Ongoing News
സന്തോഷ് ട്രോഫി: പഞ്ചാബിനെതിരെ കേരളത്തിന് ആവേശ സമനില

മഡ്‌ഗോവ്:സന്തോഷ് ട്രോഫിയില്‍ പഞ്ചാബിനെതിരെ കേരളത്തിന് ആവേശ സമനില. രണ്ടുഗോളിന് പിന്നില്‍ നിന്ന ശേഷം അവസാന നിമിഷം രണ്ടുഗോളുകള്‍ പഞ്ചാബിന്റെ വലയിലാക്കിയാണ് കേരളം സമനില നേടിയത്. ഇരട്ട ഗോള്‍നേടിയമുഹമ്മദ് പാറക്കോട്ടിലാണ് പഞ്ചാബിനെ സമനിലയില്‍ പിടിച്ചുകെട്ടിയത്.
കളിയുടെ 89ാം മിനുട്ടിലും ഇഞ്ചുറി ടൈമിലുമായിരുന്നു മുഹമ്മദ് പാറക്കോട് കേരളത്തിന്റെ രക്ഷകനായത്. പഞ്ചാബ് സെല്‍ഫ് ഗോളിലൂടെയാണ് ആദ്യഗോള്‍ നേടിയത്. ഷെറിന്‍ സാമായിരുന്നു സ്വന്തം വലയില്‍ പന്തിട്ടത്. 49ാം മിനിറ്റിലായിരുന്നു കേരളത്തിന്റെ സെല്‍ഫ് ഗോള്‍. 56ാം മിനുട്ടില്‍ പഞ്ചാബ് രണ്ടാം ഗോളും നേടി. അവസാന നിമിഷംവരെ രണ്ടു ഗോള്‍ കടവുമായി കളിച്ച കേരളം തോല്‍വി ഉറപ്പിച്ച ഘട്ടത്തിലാണ് മുഹമ്മദ് രക്ഷകനായത്.
ആദ്യ മത്സരത്തില്‍ കേരളം റെയില്‍വേസിനെ പരാജയപ്പെടുത്തിയിരുന്നു. രണ്ടിനെതിരെ നാലുഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ വിജയം