Connect with us

Techno

മോട്ടോ ജി 5 പ്ലസ് പ്രീമിയം സ്മാര്‍ട്‌ഫോണ്‍

Published

|

Last Updated

കൊച്ചി: മോട്ടോ ജി 5 പ്ലസ് പ്രീമിയം സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തി. പ്രീമിയം ഡിസൈനോടു കൂടിയാണ് അഞ്ചാം തലമുറ പ്രീമിയം മോട്ടോ ജി പ്ലസ് പുറത്തിറക്കുന്നത്. അലൂമിനിയം ഫിനിഷ് മെറ്റല്‍ കേയ്‌സ്, 13.2 സെമി (5.2 ഇഞ്ച്) ഫുള്‍ എച്ച് ഡി സ്‌ക്രീന്‍, കോണിംഗ് ഗോറില്ല ഗ്ലാസ് 3, ഡ്യുവല്‍ ഓട്ടോഫോക്കസ് പിക്‌സല്‍സ് കാമറ സെന്‍സര്‍ എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. 12 എം പി കാമറ അതിവേഗത്തിലും സുഗമവുമായ പ്രവര്‍ത്തനത്തിന് ക്വാള്‍കോം, സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, 2.0 ഗെഹാഹെട്‌സ് ഒക്ടാ-കോര്‍ സിപിയു, 650 മെഗാ ഹെട്‌സ് ആഡ്രിനോ 506 ജിപിയു എന്നിവ സഹായിക്കുന്നു.

ടര്‍ബോ പവര്‍ 3000 എംഎഎച്ച് ബാറ്ററി 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 6 മണിക്കൂര്‍ ചാര്‍ജ് ലഭിക്കും. 3 ജിബി റാമും 16 ജിബി സ്റ്റോറേജും ഉള്ള മോട്ടോ ജി 5 പ്ലസിന് 14,999 രൂപയാണ് വില. 4 ജിബി റാമും 32 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷനും ഉള്ളതിന് 16,999 രൂപയുമാണ് വില. ഫഌപ്കാര്‍ട്ടില്‍ ലഭ്യം.

 

Latest