Connect with us

National

ഉന്നതകലാലയങ്ങളില്‍ അധസ്ഥിത വിദ്യാര്‍ഥികള്‍ വിവേചനത്തിനരയാവുന്നു: കുഞ്ഞാലിക്കുട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത കലാലയങ്ങളില്‍ അധസ്ഥിത പിന്നാക്ക വിഭാഗങ്ങളില്‍നിന്നുവരുന്ന വിദ്യാര്‍ഥികള്‍ കടുത്ത വിവേചനത്തിനിരയാവുന്നുണ്ടെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യത്ത് ഫാഷിസം ശക്തിപ്പെടുമ്പോള്‍ മതേതരചേരിയെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. നജീബ് അഹമ്മദിന്റെ തിരോധാനം സി.ബി.ഐ അന്വേഷിക്കുക, ഇ. അഹമ്മദിന്റെ മരണം സംബന്ധിച്ച വിവാദം സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജന്തര്‍മന്ദറില്‍ എം.എസ്.എഫ് നടത്തിയ ധര്‍ണയെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ ഇ. അഹമ്മദ് ഡല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയില്‍ കടുത്ത ദുരനുഭവമാണ് നേരിട്ടത്. കേന്ദ്രസര്‍ക്കാരിന്റെ ഈ അനീതിക്കെതിരേ പൊതജുനങ്ങളെ അണിനരത്തി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ പ്രാഫ. ഖാദര്‍ മൊയ്തീന്‍, എം.പിമാരായ എന്‍.കെ പ്രേമചന്ദ്രന്‍, കെ.സി വേണുഗോപാല്‍, പി.വി അബ്ദുല്‍ വഹാബ്, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, എം.എസ്.എഫ് ഭാരവാഹികളായ ടി.പി അശറഫലി, മന്‍സൂര്‍ ഹുദവി, ഇ. ശമീര്‍, പി.വി അഹമ്മദ് സാജു, എന്‍.എ കരീം, മിസ്അബ് കീഴരിയൂര്‍, എം.പി നവാസ്, യൂസുഫ് വല്ലാഞ്ചിറ, റിയാസ് നാലകത്ത്, സി.എച്ച് ഫസല്‍ എന്നിവര്‍ സംസാരിച്ചു.