പണത്തിന്റെ പിന്‍ബലത്തിലാണ് ബിജെപി അധികാരം പിടിച്ചെടുത്തതെന്ന് രാഹുല്‍ഗാന്ധി

Posted on: March 16, 2017 6:57 pm | Last updated: March 17, 2017 at 12:16 pm
SHARE

ചണ്ഡീഗഡ്: പണത്തിന്റെ പിന്‍ബലത്തിലാണ് ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരം പിടിച്ചെടുത്തതെന്ന് കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഗോവയില്‍ പരീക്കര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേടിയതിന്റെ പാശ്ചാത്തലത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

മണിപ്പൂരിലും ഗോവയിലും ബിജെപി പണത്തിന്റെ ശക്തിയിലാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ജനങ്ങള്‍ കോണ്‍ഗ്രസിനു നല്‍കിയ അധികാരം ബിജെപി കവര്‍ന്നു രാഹുല്‍ പറഞ്ഞു. പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം.

40 അംഗ നിയമസഭയില്‍ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ മറികടന്നാണ് 13 സീറ്റ് നേടിയ ബിജെപി മനോഹര്‍ പരീക്കറുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. മണിപ്പൂരില്‍ 28 സീറ്റ് നേടിയ കോണ്‍ഗ്രസിനെ പിന്നിലാക്കി സര്‍ക്കാര്‍ രൂപീകരിക്കാനും 21 സീറ്റ് നേടിയ ബിജെപിക്കായി.

LEAVE A REPLY

Please enter your comment!
Please enter your name here