Connect with us

Gulf

ഇത്തിഹാദ് പുതിയ കാര്‍ഗോ വിമാനങ്ങള്‍ സ്വന്തമാക്കി

Published

|

Last Updated

ഇത്തിഹാദ് സി ഇ ഒ ജയിംസ് ഹോഗന്‍ സിമ്പോസിയത്തിനെത്തിയപ്പോള്‍

അബുദാബി: ചരക്ക് കടത്ത് സുഗമമാക്കുവാന്‍ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍ കാര്‍ഗോ പുതിയ 10 കാര്‍ഗോ വിമാനങ്ങള്‍ സ്വന്തമാക്കിയതായി ഇത്തിഹാദ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ഏവിയേഷന്‍ ഗ്രൂപ്പ് പ്രസിഡന്റുമായ ജയിംസ് ഹോഗന്‍ വ്യക്തമാക്കി. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ അയാട്ട സംഘടിപ്പിച്ച ലോക കാര്‍ഗോ സിമ്പോസിയത്തില്‍ ആദ്യ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തിഹാദ് കാര്‍ഗോ ലോകത്തെ ഏറ്റവും വിജയകരമായ എയര്‍ കാര്‍ഗോ ഓപ്പറേഷന്‍ നടത്തുന്ന സ്ഥപനമാണ്. 2004ല്‍ സ്ഥാപിതമായ ഇത്തിഹാദ് എയര്‍വേയ്‌സ്.

കാര്‍ഗോ ഡിവിഷന്റെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു. ഒരു വര്‍ഷം 100 കോടി യു എസ് ഡോളറിന്റെ കാര്‍ഗോ വ്യാപാരമാണ് ഇത്തിഹാദ് നടത്തുന്നത്. ഈ വര്‍ഷം കാര്‍ഗോ മേഖലയിലെ വളര്‍ച്ചക്ക് ഇത്തിഹാദ് വലിയ സംഭാവന നല്‍കും. ചൈന ഉള്‍പെടെയുള്ള ലോക വ്യപാര രാജ്യങ്ങളില്‍ ചരക്ക് ഗതാഗത മേഖലയില്‍ ഇത്തിഹാദ് വലിയ നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

എ 330 എ വിഭാഗത്തില്‍പെട്ട അഞ്ചു വിമാനങ്ങളും, ബോയിംഗ് 777 വിഭാഗത്തില്‍പെട്ട അഞ്ചു എയര്‍ ബസുകളുമാണ് സ്വന്തമാക്കിയത്. ഇത്തിഹാദ് എയര്‍ലൈന്‍സ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 42 സ്ഥലങ്ങള്‍ ബന്ധിപ്പിച്ച് ചരക്ക് സര്‍വീസ് നടത്തുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തുന്ന ആറ് കാര്‍ഗോ ഗ്രൂപ്പുകളില്‍ ഇത്തിഹാദിന് ഓഹരി പങ്കാളിത്തമുണ്ടെന്നത് ഇത്തിഹാദിന്റെ മേന്മ വര്‍ധിപ്പിക്കുന്നു. തെക്കേ അമേരിക്കയുടെ പ്രധാന വിപണിയില്‍ തങ്ങളുടെ പ്രവര്‍ത്തനം എത്തുന്നതും ഈ വര്‍ഷത്തെ പ്രത്യേകതയാണ് ഹോഗന്‍ വ്യക്തമാക്കി.

 

Latest