ബിജെപിയുടെ ജയത്തിന് കാരണം വര്‍ഗീയ ധ്രുവീകരണവും പണക്കരുത്തും: രാഹുല്‍

Posted on: March 14, 2017 4:31 pm | Last updated: March 15, 2017 at 1:20 pm
SHARE

ന്യൂഡല്‍ഹി: വര്‍ഗീയ ധ്രുവീകരണത്തിലൂടെയും പണക്കരുത്തിലൂടെയുമാണ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയിച്ചതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പണവും പദവിയും ഉപയോഗിച്ച് അവര്‍ ജനാധിപത്യത്തിന് തുരങ്കം വെച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, കോണ്‍ഗ്രസിന് വീഴ്ചകള്‍ സംഭവിച്ചതായും ഇത് പരിഹരിക്കാന്‍ ഘടനാപരവും ഭരണപരവുമായ മാറ്റങ്ങള്‍ പാര്‍ട്ടിയില്‍ ഉടന്‍ ഉണ്ടാകുമെന്നും രാഹുല്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ വിജയത്തില്‍ ബിജെപിയെ അഭിനന്ദിക്കുന്നു. എന്നാല്‍ ഈ വിജയം അവര്‍ നേടിയത് എങ്ങനെയെന്ന് അന്വേഷിക്കേണ്ടത് ആവശ്യമാണ്. യുപിയില്‍ നേരിട്ട തിരിച്ചടി അംഗീകരിക്കുന്നുവെന്നും എന്നാല്‍ പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും തങ്ങള്‍ വിജയിച്ചുവെന്നും രാഹുല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here