ഗോവയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം

Posted on: March 14, 2017 11:54 am | Last updated: March 15, 2017 at 1:01 am

ന്യൂഡല്‍ഹി: തൂക്കുസഭയെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരണം അനിശ്ചിതത്വത്തിലായ ഗോവയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രിം കോടതി ഉത്തരവ്. ഗോവയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ബിജെപിയുടെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജഗദീഷ് സിംഗ് ഖഹാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചിന്റെ നടപടി. എന്നാല്‍ മനോഹര്‍ പരീക്കറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് സ്‌റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ ക്ഷണിക്കാതെ ഗോവയില്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവസരം നല്‍കിയ ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, വിഷയത്തില്‍ കോടതിയെ സമീപിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് എന്തുകൊണ്ട് തങ്ങള്‍ക്കുള്ള പിന്തുണ ഗവര്‍ണറെ അറിയിച്ചില്ലെന്ന് സുപ്രിം കോടതി ചോദിച്ചു. കോടതിയില്‍ വാദം കേള്‍ക്കല്‍ തുടരുകയാണ്.