ആന്‍ഡമാനിലും കാശ്മീരിലും ഭൂലചനം; ആളപായമില്ല

Posted on: March 14, 2017 11:38 am | Last updated: March 14, 2017 at 11:38 am

ആന്‍ഡമാന്‍: ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. നിക്കോബാര്‍ ദ്വീപിന് പത്ത് കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. രാവിലെ 8.21നാണ് ഭൂചലനം അനുഭവപ്പെട്ടത്.

ജമ്മു കാശ്മീരിലെ കത്വയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇവിടെ 3.6 ആണ് തീവ്രത രേഖപ്പെടുത്തിയത്. പുലര്‍ച്ചെ 8.48നായിരുന്നു ഇത്