എക്‌സൈസ് വകുപ്പിന്റെ അധിക ചുമതല മന്ത്രി ജി സുധാകരന്

Posted on: March 14, 2017 9:17 am | Last updated: March 14, 2017 at 11:55 am

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിന്റെ താത്കാലിക ചുമതല പൊതുമരാമത്ത് മന്ത്രി ജി സുധാകരന് നല്‍കാന്‍ തീരുമാനം. എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തിലാണ് നടപടി. മദ്യനയം ഉള്‍പ്പെടെ സുപ്രധാന വിഷയങ്ങളില്‍ നിലപാടെടുക്കേണ്ട ഘട്ടത്തിലാണ് എക്‌സൈസ് വകുപ്പിന്റെ ചുമതല സുധാകരന് ലഭിക്കുന്നത്.

അതിനിടെ, ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മന്ത്രി ടി പി രാമകൃഷ്ണന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ അപകട നില തരണം ചെയ്തിട്ടില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്.