Connect with us

National

എസ്ബി അക്കൗണ്ടുകളില്‍ നിന്ന് ഇന്ന് മുതല്‍ എത്ര തുകയും പിന്‍വലിക്കാം

Published

|

Last Updated

ന്യൂഡല്‍ഹി: സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഇന്ന് മുതല്‍ എത്ര തുകയും പിന്‍വലിക്കാം. നോട്ട് റദ്ദാക്കലിനെ തുടര്‍ന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്നത്തോടെ അവസാനിച്ചു. അതേസമയം പിന്‍വലിക്കുന്നതിനുള്ള പരിധി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അതത് ബാങ്കുകള്‍്ക് അനുമതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെയാണ് അക്കൗണ്ട് ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതേതുടര്‍ന്ന് രൂപപെട്ട സാമ്പത്തിക പ്രതിസന്ധിയില്‍ അയവ് വന്നതിനെ തുടര്‍ന്ന് പ്രതിവാരം പിന്‍വലിക്കാവുന്ന തുക 24000 രൂപയായും പിന്നീട് ഇത് 50000 രൂപയായും വര്‍ധിപ്പിച്ചിരുന്നു.

Latest