ശിവകാശിയില്‍ പടക്കക്കടയില്‍ പൊട്ടിത്തെറി; അഞ്ച് മരണം

Posted on: March 12, 2017 11:16 am | Last updated: March 12, 2017 at 11:16 am

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് സ്ത്രീകള്‍ അടക്കം അഞ്ച് പേര്‍ മരിച്ചു. പടക്ക നിര്‍മാണത്തിനായി രാസ്വസ്തുക്കള്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പടക്ക നിര്‍മാണ ശാലയുടെ നാല് ഷെഡുകള്‍ പൂര്‍ണമായും തകര്‍ന്നു. സംഭവത്തെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.