Connect with us

National

എയർ ഇന്ത്യ വിമാനത്തിന് ദിശ തെറ്റി; ഹങ്കേറിയൻ വിമാനങ്ങളുടെ അകമ്പടിയിൽ സുരക്ഷിത ലാൻഡിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ടു. ഇതേതുടര്‍ന്ന് രണ്ട് ഹങ്കേറിയന്‍ വിമാനങ്ങളുടെ അകമ്പടിയോടെ എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി ലണ്ടനില്‍ ഇറക്കി. ഹങ്കറിക്ക് മുകളില്‍ എത്തിയപ്പോഴാണ് വിമാനത്തിന് എടിസിയുമായി ബന്ധം നഷ്ടപ്പെട്ടത്. ഉടന്‍ തന്നെ സുരക്ഷ ഉറപ്പിക്കാനായി ഹംഗറി പോര്‍ വിമാനങ്ങളെ വിന്യസിക്കുകയായിരുന്നു.

231 യാത്രക്കാരും 18 വിമാന സ്റ്റാഫും ഉള്‍പ്പെടെ 249 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഫ്രീക്വന്‍സി വ്യതിയാനം മൂലമാണ് ബന്ധം നഷ്ടമായതെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.

യൂറോപ്യന്‍ ആകാശത്ത് ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഒരു ഇന്ത്യന്‍ വിമാനത്തിന് ദിശ തെറ്റുന്നത്. ഫെബ്രുവരി 16ന് മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോയ ജെറ്റ് എയര്‍വേഴ്‌സിനും ദിശതെറ്റിയിരുന്നു.

Latest