ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി അധികാരത്തിലേക്ക്

Posted on: March 11, 2017 9:30 am | Last updated: March 12, 2017 at 12:52 am

ന്യൂഡല്‍ഹി: എക്സിറ്റ് പോൾ പ്രവചനങ്ങളെ പോലും മറികടന്ന നേട്ടവുമായി ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി അധികാരത്തിലേക്ക്. ഉത്തർപ്രദേശിൽ വ്യക്തമായ ലീഡ് നേടിയാണ് ബിജെപി മുന്നേറുന്നത്. 14 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇവിടെ ബിജെപി അധികാരത്തിൽ എത്തുന്നത്. യുപിയിലെ ലക്‌നൗ ഉള്‍പ്പടെയുള്ള വിവിധ സ്ഥലങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷപ്രകടനം തുടങ്ങിക്കഴിഞ്ഞു.

275 സീറ്റുകളില്‍ ലീഡ് നേടി ബിജെപി മുന്നേറുമ്പോള്‍ എസ്പി – കോണ്‍ഗ്രസ് സഖ്യം 80 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.

ഉത്തരാഖണ്ഡില്‍ 52 സീറ്റുകളില്‍ വ്യക്തമായ ലീഡ് നേടിയാണ് ബിജെപി മുന്നേറുന്നത്. കോണ്‍ഗ്രസ് 15 സീറ്റിലും മറ്റുള്ളവര്‍ 3 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു.