പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം; തൊട്ടുപിന്നാലെ ആം ആദ്മി പാര്‍ട്ടി

Posted on: March 11, 2017 8:59 am | Last updated: March 11, 2017 at 10:20 am

അമൃത്‌സര്‍: കടുത്ത മത്സരം നടക്കുന്ന പഞ്ചാബില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. ആദ്യ ഫലങ്ങള്‍ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസിന് വ്യക്തമായ മുന്നേറ്റമാണ് തുടരുന്നത്. തൊട്ടുപിന്നാലെ തന്നെ ആം ആദ്മി പാര്‍ട്ടിയുമുണ്ട്. അതേസമയം ഭരണകകക്ഷിയായ അകാലിദള്‍-ബിജെപി സഖ്യം പിന്നാക്കം പോകുന്നതുംആദ്യഫല സൂചനകളില്‍ വ്യക്തമാണ്.

പഞ്ചാബില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്നാതാണ് എക്‌സിറ്റ് പോള്‍ഫലങ്ങള്‍ പ്രവചിച്ചത്. കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഒപ്പത്തിനൊപ്പമെന്നാണ് എല്ലാ സര്‍വേകളും വ്യക്തമാക്കിയത്.