നോട്ട് നിരോധം: വസ്തു വില്‍പ്പന കുറഞ്ഞു

Posted on: March 11, 2017 9:18 am | Last updated: March 11, 2017 at 12:09 am

തിരുവനന്തപുരം: നോട്ട് അസാധുവാക്കലിന്റെ ഫലമായി സംസ്ഥാനത്ത് വസ്തുവില്‍പ്പന കുറഞ്ഞിട്ടുണ്ട്. സ്റ്റാമ്പ് ഡ്യുട്ടി ഇനത്തില്‍ 5.94% ആണ് കുറവ് . രജിസ്‌ട്രേഷന്‍ നടപടികള്‍ തടസ്സപ്പെടുന്നത് വഴി പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി രജിസ്‌ട്രേഷന്‍ ഫീസ് ഡിമാന്റ് ഡ്രാഫ്റ്റ് മുഖേന സ്വീകരിക്കുന്നതിന് രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്റ്റര്‍ ജനറലിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജയിംസ് മാത്യു കെ ജെ മാക്‌സി, ഐ ബിസതീഷ്, എം മുകേഷ് എന്നിവരെ മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുമരാമത്ത് വകുപ്പിലെ അഴിമതി സംബന്ധിച്ച് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എട്ട് പേരെ സ്ഥലം മാറ്റുകയും ഒമ്പത് പേരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. കൂടാതെ പൊതുമരാമത്ത് വകുപ്പിലെ വിജിലന്‍സ് വിഭാഗം 57 ഓളം ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.- മന്ത്രി കെ വി വിജയദാസ്, കെ ബാബു എന്നിവരെ അറിയിച്ചു.