ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചൂട് കൂടും

Posted on: March 10, 2017 9:28 pm | Last updated: March 10, 2017 at 9:28 pm

ദോഹ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാജ്യത്ത് താപനില 30 ഡിഗ്രികളിലായിരിക്കുമെന്ന് ഖത്വര്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഈ രണ്ട് ദിവസങ്ങളിലും പകല്‍ സമയത്തെ തെക്കന്‍ കാറ്റ് കാരണമാണ് താപനില ഉയരുക. തെക്ക്, മധ്യ, പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മുപ്പത് ഡിഗ്രിയേക്കാള്‍ ഉയരും. സാധാരണ ശരാശരിയേക്കാള്‍ മൂന്ന് മുതല്‍ ആറ് വരെ ഡിഗ്രിയാണ് താപനില ഉയരുക. പൊടി ഉയരാനും കാഴ്ച പരിധി കുറയാനും സാധ്യതയുണ്ട്.

അതേസമയം അല്‍ തുറയ്‌ന, അല്‍ റയ്യാന്‍, ദോഹ വിമാനത്താവളം, ഉംസഈദ് എന്നിവിടങ്ങളില്‍ ഇന്നലെ മുപ്പത് ഡിഗ്രി പരമാവധി താപനില രേഖപ്പെടുത്തി. തുറയ്‌ന, ഖത്വര്‍ യൂനിവേഴ്‌സിറ്റി, അല്‍ ഗുവൈരിയ, കരാന എന്നിവിടങ്ങളില്‍ കുറഞ്ഞ താപനിലയായ 15 ഡിഗ്രി രേഖപ്പെടുത്തി. ഇന്ന് ദോഹയിലും ഉംസഈദിലും പരമാവധി താപനില 29 ഡിഗ്രിയാകാന്‍ സാധ്യതയുണ്ട്. ഉംസഈദിലും അല്‍ഖോറിലും കുറഞ്ഞതാപനിലയായ 15 ഡിഗ്രി രേഖപ്പെടുത്തും.