Connect with us

National

ബിജെപിയുടെ മുന്നേറ്റം പ്രവചിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി രാഹുല്‍ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം പ്രവചിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. “ബിഹാറില്‍ എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മയില്ലേ”എന്നാണ് ബിജെപി വിജയത്തെ പ്രവചിച്ചവരോടുള്ള രാഹുല്‍ ഗാന്ധിയുടെ ചോദ്യം. ബിഹാറില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നോക്കുകുത്തിയാക്കി മഹാസംഖ്യം വിജയിച്ചത് പോലെ ഉത്തര്‍പ്രദേശിലും കോണ്‍ഗ്രസ് എസ്പി സഖ്യം വിജയിക്കുമെന്ന് രാഹുല്‍ പറഞ്ഞു.

നാളെ ഫലം വരാനിരിക്കുന്ന ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബിലൊഴിച്ച് ബാക്കി എല്ലായിടത്തും ബിജെപി നേട്ടമുണ്ടാക്കുമെന്നാണ് പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത്.

രണ്ട് വര്‍ഷം മുമ്പ് നടന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ആര്‍ജെഡിയുമായി മഹാസഖ്യമുണ്ടാക്കിയാണ് നിതീഷ് കുമാര്‍ ബിജെപിയെ തുരത്തി ഭരണത്തുടര്‍ച്ച നേടിയത്. ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും ബിജെപിയുടെ വിജയം പ്രഖ്യാപിച്ചപ്പോഴാണ് നിതീഷ് കുമാറിന്റെ മഹാസഖ്യം വിജയിച്ചത്. ഇതോര്‍മ്മപ്പെടുത്തിയാണ് രാഹുല്‍ ഗാന്ധി എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളിയത്.