പൊലീസും ശിവസേനയും ഒരുമിച്ചു നടത്തിയ ഓപ്പറേഷന്‍ ആണ് കൊച്ചിയില്‍ കണ്ടത്: രമേശ് ചെന്നിത്തല

Posted on: March 10, 2017 6:49 pm | Last updated: March 10, 2017 at 6:49 pm

തിരുവനന്തപുരം: കൊച്ചി മറൈന്‍ ഡ്രൈവില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തല്ലിയോടിച്ചവര്‍ക്ക് പിന്നില്‍ ആരാണ് എന്ന് പകല്‍ പോലെ വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസും ശിവസേനയും ഒരുമിച്ചു നടത്തിയ ഓപ്പറേഷന്‍ ആണ് കൊച്ചിയില്‍ കണ്ടത്. കുട്ടികള്‍ ഒരുമിച്ച് ഇരിക്കുന്നത് മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തിയതിന് ശേഷം അവരെ തല്ലിയോടിക്കുകയായിരുന്നുവെന്നും രമേസ്‌ചെന്നിത്തല ഫേസ്ബുക്കില്‍കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

കൊച്ചി മറൈന്‍ െ്രെഡവില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തല്ലിയോടിച്ചവര്‍ക്ക് പിന്നില്‍ ആരാണ് എന്ന് പകല്‍ പോലെ വ്യക്തം. പൊലീസും ശിവസേനയും ഒരുമിച്ചു നടത്തിയ ഓപ്പറേഷന്‍ ആണ് കൊച്ചിയില്‍ കണ്ടത്. കുട്ടികള്‍ ഒരുമിച്ച് ഇരിക്കുന്നത് മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തിയതിന് ശേഷം അവരെ തല്ലിയോടിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ആണ് ശിവസേനക്കാരും പോലീസുകാരും ഒരുമിച്ച് കാണുന്നത്. ശിവസേനയും പോലീസ് സേനയും തമ്മിലുള്ള ആത്മബന്ധം ഈ ഫോട്ടോ പറഞ്ഞുതരുന്നു.ലാഘവത്തോടെ തള്ളിക്കളയേണ്ട കാര്യം അല്ല.
കടല്‍ക്കരയില്‍ കാറ്റ്‌കൊള്ളാന്‍ വന്ന രണ്ടുപേരെ അഴീക്കലില്‍ സദാചാര പോലീസ് പിടികൂടി ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചത് നാം നേരത്തെ കണ്ടതാണ്. ദൃശ്യങ്ങള്‍ വ്യാപകമായതോടെ അനീഷ് എന്ന ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്തു.
കൊച്ചിയില്‍ ശിവസേനക്കാരെ മാത്രമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അക്രമം നടത്തിയ ശിവസേനക്കാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കണം. ഈ ദൃശ്യങ്ങള്‍ കമ്പൂട്ടറിലേക്കോ ലാപ്‌ടോപ്പിലേക്കോ പകര്‍ത്തിയിട്ടുണ്ടെങ്കില്‍ അവയും പിടിച്ചെടുക്കണം. ഇനി ഇവിടെ ഒരു അനീഷ് ആവര്‍ത്തിക്കാന്‍ പാടില്ല.