Connect with us

Gulf

മതിയായ ക്രമീകരണങ്ങളില്ലാതെ കുട്ടികളുടെ മുന്‍ സീറ്റ് യാത്ര; രക്ഷിതാക്കള്‍ക്കെതിരെ ദുബൈ പോലീസ്‌

Published

|

Last Updated

ദുബൈ: പത്തു വയസിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുന്‍ സീറ്റുകളില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങളില്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കുന്ന രക്ഷിതാക്കളുടെ നടപടികള്‍ക്കെതിരെ ദുബൈ പോലീസ്. മുന്‍ സീറ്റുകളില്‍ മതിയായ ക്രമീകരങ്ങളില്ലാതെ കുട്ടികളെ യാത്ര ചെയാന്‍ അനുവദിക്കുന്നത് അപകടകരമാണ്. കകെട്ടിടങ്ങളില്‍ നിന്ന് വീണ് മരണപ്പെടുന്ന സംഭവം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരണപ്പെടുന്നത് വാഹനങ്ങളുടെ മുന്‍ സീറ്റുകളില്‍ സുരക്ഷയില്ലാതെ യാത്ര ചെയ്യുന്നതിനിടെ ഉണ്ടാകുന്ന അപകടങ്ങളിലൂടെയാണ്.

കഴിഞ്ഞ 14 മാസത്തിനിടെ വേണ്ടത്ര സുരക്ഷയില്ലാതെ കുട്ടികളുമായി യാത്ര ചെയ്ത 140 വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തിയതെന്ന് ദുബൈ പോലീസ് ട്രാഫിക് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഇ പറഞ്ഞു. 500 ദിര്‍ഹമാണ് ഇത്തരം നിയമ ലംഘനങ്ങള്‍ക്കു പിഴ ലംഘനം ആവര്‍ത്തിക്കുന്ന പക്ഷം പിഴ 1,000 ദിര്‍ഹമായി ഉയര്‍ത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Latest