Connect with us

First Gear

ജനീവ ഓട്ടോഷോയില്‍ പങ്കെടുത്ത് പുതിയ സ്വിഫ്റ്റ്

Published

|

Last Updated

ജനീവ: ജാപ്പനീസ് വാഹന നിര്‍മാതാക്കളായ സുസുക്കിയുടെ ചെറു ഹാച്ച് സ്വിഫ്റ്റിന്റെ യൂറോപ്യന്‍ പതിപ്പ് ജനീവ ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ചു. അടുത്ത ഏപ്രില്‍ മുതല്‍ യൂറോപ്യന്‍ വിപണിയില്‍ സ്വിഫ്റ്റിന്റെ വില്‍പ്പന ആരംഭിക്കുമെന്ന് കമ്പനി. കഴിഞ്ഞ വര്‍ഷം അവസാനം കമ്പനി സ്വിഫ്റ്റിന്റെ പുതിയ മോഡല്‍ ജപ്പാനില്‍ പുറത്തിറക്കിയിരുന്നു.

കരുത്തും സ്‌റ്റൈലും കൂട്ടി കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോടെയാണ് സുസുക്കി, സ്വിഫ്റ്റിനെ യൂറോപ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. സുസുക്കിയുടെ പുതിയ ഹാര്‍ടെക്‌സ് പ്ലാറ്റ്‌ഫോമിലാണ് പുതിയ സ്വിഫ്റ്റിന്റെ നിര്‍മാണം. പഴയ മോഡലിനെക്കാള്‍ ഭാരക്കുറവും, കരുത്തുമാണ് പുതിയ പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകത. ഹെക്‌സഗണല്‍ ഫ്‌ലോട്ടിങ് ഗ്രില്ല്, എല്‍ഇഡി ഡേറ്റം റണ്ണിങ് ലാമ്പോടു കൂടിയ പുതിയ ഹെഡ്‌ലാമ്പുകള്‍ മുന്‍ഭാഗത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നുണ്ട്. കറുപ്പ് ഫിനിഷിലുള്ള കണ്‍സോളിലാണ് ഫോഗ് ലാമ്പ്, ഫ്‌ലോട്ടിങ് റൂഫ്, പുതിയ ടെയില്‍ ലാമ്പ് എന്നിവയാണ് കാറിനെ പുറത്തെ പ്രധാന മാറ്റങ്ങള്‍.

പുതിയ സെന്റര്‍ കണ്‍സോള്‍, മീറ്റര്‍ കണ്‍സോള്‍, എസി വെന്റുകള്‍, സ്റ്റിയറിങ് വീല്‍, കൂടുതല്‍ സ്‌പെയ്‌സ് എന്നിവയാണ് ഇന്റീരിയറിലെ മാറ്റങ്ങള്‍. 1.2 ലീറ്റര്‍ ഡൂവല്‍ ജെറ്റ്, 1.0 ലീറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എന്നീ എന്‍ജിനുകളാണ് യൂറോപ്പില്‍ വില്‍പ്പനയ്ക്കുണ്ടാകുക. അടുത്ത വര്‍ഷം ആദ്യം പുതിയ സ്വിഫ്റ്റ് ഇന്ത്യയിലെത്തും.

നിലവിലെ 1.2 ലീറ്റര്‍ പെട്രോള്‍, 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ നിലനിര്‍ത്തും. എന്നാല്‍ നിലവിലെ സ്വിഫ്റ്റിനെക്കാള്‍ കരുത്ത് ഈ എന്‍ജിനുകളില്‍ നിന്നു പ്രതീക്ഷിക്കാം. കൂടാതെ ബലേനൊ ആര്‍ എസിലൂടെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്ന 1.0 ലീറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എന്‍ജിനും മാരുതി വികസിപ്പിച്ച 1.5 ലീറ്റര്‍ എന്‍ജിനും പുതിയ സ്വിഫ്റ്റിലുണ്ടാകും. കൂടാതെ സിയാസിലൂടെ അരങ്ങേറ്റം കുറിച്ച മിഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പുതിയ സിഫ്റ്റിലുണ്ടാകും.

Latest