സന്തോഷ് ട്രോഫി ടീം പ്രഖ്യാപിച്ചു: നാലുമാറ്റങ്ങള്‍ ; ഉസ്മാന്‍ നയിക്കും

Posted on: March 9, 2017 1:56 am | Last updated: March 9, 2017 at 12:57 am

തിരുവനന്തപുരം: ഈ മാസം ഗോവയില്‍ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇരുപതംഗ ടീമിനെ ഉസ്മാന്‍ തന്നെ നയിക്കും. കോഴിക്കോട് നടന്ന യോഗ്യതാ റൗണ്ട് കളിച്ച നാല് താരങ്ങളെ മാറ്റിയാണ് പരിശീലകന്‍ വി പി ഷാജി കേരള ടീമിനെ പ്രഖ്യാപിച്ചത്. ഫിറോസ്, ഷിബിന്‍ ലാല്‍, അനന്തു മുരളി, നെറ്റോ ബെന്നി എന്നീ നാല് താരങ്ങളാണ് പുറത്തായത്.
കെ എസ് ഇ ബിയുടെ നിഷോണ്‍ സേയവ്യര്‍, എ ജി എസ് ഓഫീസ് താരങ്ങളായ ജിപ്‌സണ്‍ ജസ്റ്റിന്‍, ഷെറിന്‍ സാം, എസ് ബി ടി താരമായ ജിജോ ജോസഫ് എന്നിവരാണ് പകരം ടീമിലെത്തിയത്. യോഗ്യതാ റൗണ്ടില്‍ ബെഞ്ചിലായിരുന്നു സ്ഥാനമെങ്കിലും നൗഷാദ് ബാപ്പുവിനെ ടീമില്‍ നിലനിര്‍ത്തി. മാര്‍ച്ച് പന്ത്രണ്ടു മുതലാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്.

മാര്‍ച്ച് പതിനാറിനാണ് കേരളത്തിന്റെ ആദ്യ മത്സരം. കേരള ടീം: മിഥുന്‍. വി അജ്മല്‍, എസ് മെല്‍ബിന്‍, എം നജേഷ്, എസ് ലിജോ, രാഹുല്‍ വി രാജ്, നൗഷാദ്, ശ്രീരാഗ്, സീസന്‍, ഷെറിന്‍ സാം, മുഹമ്മദ് പരോക്കോട്ടില്‍, ജിഷ്ണു ബാലകൃഷ്ണന്‍, നിഷോണ്‍ സേവ്യര്‍, ജിജോ ജോസഫ്, അസ്ഹറുദീന്‍, പി ഉസ്മാന്‍ പി, ജോബി ജസ്റ്റിന്‍, എല്‍ദോസ് ജോര്‍ജ്, ജിപ്‌സണ്‍, സഹല്‍ അബ്ദുസമദ്.