അഫ്ഗാനില്‍ കൊല്ലപ്പെട്ടത് ഹഫീസ് തന്നെ; മൃതദേഹത്തിന്റെ ഫോട്ടോ വീട്ടുകാര്‍ക്ക് ലഭിച്ചു

Posted on: March 9, 2017 8:25 am | Last updated: March 9, 2017 at 12:27 am
SHARE

കാസര്‍കോട്: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട പടന്ന സ്വദേശിയും സലഫി പ്രചാരകനുമായിരുന്ന ഹഫീസിന്റെ മരണം സ്ഥിരീകരിച്ച് മരിച്ചുകിടക്കുന്നതിന്റെ ഫോട്ടോ വീട്ടുകാര്‍ക്ക് ലഭിച്ചു. അഫ്ഗാനിസ്ഥാനില്‍ ഡ്രോണ്‍ ആക്രമണത്തിലാണ് ഹഫീസ് കൊല്ലപ്പെട്ടതെന്നാണ് ഫെബ്രുവരി അവസാനം ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചത്. ഇതിന് ശേഷമാണ് ഇപ്പോള്‍ ഹഫീസ് മരിച്ചുകിടക്കുന്ന ചിത്രം കൂടി വീട്ടുകാര്‍ക്ക് ലഭിച്ചത്.

മറ്റു തെളിവുകളൊന്നും കൂടെയുള്ളവര്‍ നല്‍കിയിട്ടില്ല. വീട്ടുകാര്‍ കൂടെയുള്ളവരോട് സംശയം പ്രകടിപ്പിച്ച് സന്ദേശം അയച്ചിരുന്നു. ഇതിനു മറുപടിയായാണ് ഹഫീസ് മരിച്ചുകിടക്കുന്ന ചിത്രം കൂടെയുള്ളവര്‍ ഇപ്പോള്‍ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്തത്. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ കേസന്വേഷിക്കുന്ന എന്‍ ഐ എക്കും കൈമാറിയിട്ടുണ്ട്.

ഹഫീസിന്റെ ഖബറടക്കം നടത്തിയ വിവരവും നേരത്തെ ബന്ധുക്കളെ അറിയിച്ചിരുന്നു. പടന്നയില്‍ നിന്ന് കാണാതായ പതിനൊന്നംഗ സംഘത്തിലെ തലവനായിരുന്നു കൊല്ലപ്പെട്ട ഹഫീസ്. പടന്നയില്‍ നിന്ന് കാണാതായവര്‍ അഫ്ഗാനിസ്ഥാനിലേക്കും സിറിയയിലേക്കും പോയെന്നാണ് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചത്. ഇവര്‍ തീവ്രവാദസംഘടനയായ ഇസിലില്‍ ചേര്‍ന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് യു എ പി എയും ചുമത്തിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here