Connect with us

Eranakulam

കൊച്ചിയിലെ സദാചാര ഗുണ്ടായിസം: ആറ് ശിവസേനാ പ്രവര്‍ത്തകര്‍ പിടിയില്‍

Published

|

Last Updated

കൊച്ചി: കൊച്ചി മറൈന്‍ ഡ്രൈവില്‍ സദാചാര പോലീസ് ചമഞ്ഞ് യുവതീ യുവാക്കളെ ആട്ടിയോടിച്ച ശിവസേന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ്‌ചെയ്തു. ആദ്യം നടപടിയെടുക്കാതിരുന്ന പൊലീസ് സംഭവം വാര്‍ത്തയായതോടെ പ്രതികളെ തേടിയിറങ്ങി. വൈകിട്ട് ആറ് മണിയോടെ ശിവസേന ജില്ലാ നേതാവുള്‍പ്പടെ ആറുപേരെയാണ് പോലീസ് പിടികൂടിയത്.

കായലോരത്ത് വിശ്രമിക്കാനെത്തിയ യുവതീയുവാക്കളെയാണ് സദാചാര വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ശിവസേന പ്രവര്‍ത്തകര്‍ ആട്ടിയോടിച്ചത്. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു അതിക്രമം. മറൈന്‍്രൈഡവിലേക്ക് പൊലീസിന്റെ അകമ്പടിയോടെ ജാഥയായി എത്തിയ ശിവസേനക്കാര്‍ യുവാക്കളെ ചൂരല്‍ കൊണ്ട് അടിച്ചോടിക്കുകയായിരുന്നു. ശിവസേന ജില്ലാ നേതാവിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം.