Connect with us

Gulf

നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികളുമായി സഊദി വാണിജ്യ മന്ത്രാലയം

Published

|

Last Updated

ദമ്മാം: എന്‍ടിപി പ്രോഗ്രാം 2020 ന്റെ ഭാഗമായി നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരങ്ങങ്ങളുമായി സഊദി വാണിജ്യ മന്ത്രാലയം.

ആഭ്യന്തര നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ പുതിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്നും സഊദി വാണിജ്യ വകുപ്പ് മന്ത്രി മജീദ് അല്‍ഖസബിപറഞ്ഞു.

ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുനതോടപ്പം കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഇത് വഴി സൃഷ്ട്ടിക്കപ്പെടും. നേരത്തെ ബിനാമി ബിസിനസ്സുകള്‍ ഇല്ലാതാക്കാനും കൂടുതല്‍ നിക്ഷേപകരെ സഊദിയിലേക്ക് ആകര്‍ഷിക്കാനായി വിവിധ മന്ത്രാലയങ്ങളുമായി ചേര്‍ന്ന് 24 മണിക്കൂറിനകം ബിസിനസ്സ് വിസ ലഭ്യമാക്കാനുള്ള പരിപാടിയും ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ മേഖലകളില്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് പ്രോത്സാഹനം നല്‍കുക വഴി സാമ്പത്തിക രംഗത്ത് കൂടുതല്‍ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്.

Latest