സംരംഭകരുടെ ‘യൂഫോറീയ മീറ്റ്’ ശ്രദ്ധേയമായി; എ കെ ഫൈസല്‍ ചെയര്‍മാന്‍

Posted on: March 7, 2017 9:15 pm | Last updated: March 7, 2017 at 9:15 pm
ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളും എക്‌സിക്യുട്ടീവ്
കമ്മിറ്റി അംഗങ്ങളും ചെയര്‍മാന്‍ എ കെ ഫൈസലിനൊപ്പം

ദുബൈ: ബിസിനസ് സംരംഭകരുടെ കൂട്ടായ്മയായ ഐ പി എ സംഘടിപ്പിച്ച ‘യൂഫോറീയ മീറ്റ് 2017’ വാണിജ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുത്തന്‍ അനുഭവമായി. നൂതന ബിസിനസ് സംരംഭ ആശയങ്ങള്‍ ശരിയായ ദിശയില്‍ പ്രാവര്‍ത്തികമാക്കാനും പരസ്പര സൗഹാര്‍ദങ്ങളിലുടെ മെച്ചപ്പെട്ട വിനിമയ സംവിധാന സാധ്യതകള്‍ രൂപപ്പെടുത്തിയെടുക്കാനും വേണ്ടിയാണ് ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐ പി എ) യൂഫോറീയ മീറ്റ് സംഘടിപ്പിച്ചത്.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തും പ്രഖ്യാപിച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ തീരുമാനിച്ചു. വെബ്‌സൈറ്റിന്റെ ഉദ്ഘാടനം എ കെ ഫൈസലും ലോഗോ ശാഫി നെച്ചിക്കാട്ടിലും നിര്‍വഹിച്ചു. ബിസിനസ് സംരംഭകരുടെ സര്‍വോന്മുഖമായ ഉന്നമനം ലക്ഷ്യമാക്കി അവരില്‍ സാമുഹിക ഉത്തരവാദിത്വബോധം വളര്‍ത്തുന്നതിനാണ് ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചെയര്‍മാന്‍ എ കെ ഫൈസല്‍ പറഞ്ഞു. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിസിനസുകാരാണ് ഇതിലുള്ളത്. ഇന്ത്യ, ജി സി സി രാജ്യങ്ങള്‍, യുറോപ്പ്, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വ്യത്യസ്ത മേഖലയിലുള്ളവരാണ് അവരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ 134ലധികം ബിസിനസുക്കാര്‍ പങ്കെടുത്തു.
ഭാരവാഹികള്‍: എ കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ് (ചെയ.), കെ പി സഹീര്‍ സ്റ്റോറീസ് (സ്ട്രാറ്റജിക്ക് ഡയറക്ടര്‍), ജോജോ സി കാഞ്ഞിരക്കാടന്‍ (ജന. കണ്‍.) യൂനുസ് തണല്‍ (അസി. ജന. കണ്‍.) സി കെ മുഹമ്മദ് ശാഫി അല്‍ മുര്‍ഷിദി (ട്രഷറര്‍), നെല്ലറ ശംസുദ്ദീന്‍, ഹാരിസ് കാട്ടകത്ത് (വൈ. ചെയ.), റിയാസ് കില്‍റ്റന്‍ (നിയമോപദേശകന്‍), ബശീര്‍ തിക്കോടി (പബ്ലിക് റിലേഷന്‍), അസീസ് മണമ്മല്‍ എമിഗ്രേഷന്‍ മീഡിയ (മീഡിയ കണ്‍.), ജമാല്‍ കൈരളി (അസി. മീഡിയ കണ്‍.). 13 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയും നിലവില്‍ വന്നു.