വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കുട്ടികളിൽ ഒരാൾ പീഡിപ്പിക്കെപ്പട്ടുെവന്ന് മാതാവ്

Posted on: March 7, 2017 2:55 pm | Last updated: March 8, 2017 at 1:21 am

പാലക്കാട്: വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് മാതാവിന്റെ മൊഴി. മരിച്ചവരില്‍ മൂത്ത കുട്ടിയെ ബന്ധു പല തവണ പീഡിപ്പിച്ചതായും ഇയാളെ താക്കീത് ചെയ്തിരുന്നതായും മാതാവ് വെളിപ്പെടുത്തി. അതേസമയം, രണ്ടാമത്തെ കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നോ എന്ന കാര്യം വ്യക്തമല്ല.

സഹോരങ്ങളായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പതിനൊന്ന് കാരിയായ മൂത്ത മകളെ ജനുവരി 13നും ഒന്‍പത് വയസ്സുകാരിയായ ഇളയ മകളെ മാര്‍ച്ച് നാലിനുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.