വയനാട് പീഡനം: 11 കേസുകൾ രജിസ്റ്റർ ചെയ്തു, പ്രതികൾ കസ്റ്റഡിയിൽ

Posted on: March 7, 2017 10:35 am | Last updated: March 7, 2017 at 7:12 pm

കല്‍പ്പറ്റ: കല്‍പ്പറ്റക്കു സമീപമുള്ള ഒരു സ്‌കൂളിലെ ഏഴു വിദ്യാര്‍ഥിനികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പോലീസ് 11 കേസുകൾ രജിസ്റ്റർ ചെയ്തു. ആറ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പോക്സോ അടക്കം വകുപ്പുകൾ ചുമത്തിയാണ് ഇവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടികളെ മെഡിക്കൽ പരിശാേധനക്ക് വിധേയമാക്കിയതിൽ നിന്ന് പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായിട്ടുണ്ട്.

അനാഥാലയം നടത്തുന്ന സ്ഥാപനത്തിന്റെ കീഴില്‍ വരുന്ന സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു നേരെയാണ് ലൈംഗീകാതിക്രമമുണ്ടായത്. സ്ഥാപനത്തിന്റെ അഡ്മിനിസ്‌ട്രേറ്ററുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. വിദ്യാര്‍ഥിനികള്‍ ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്. പ്ലസ്ടു ബ്ലോക്കിന് സമീപം കട നടത്തുന്ന ആളുകള്‍ വിദ്യാര്‍ഥിനികളെ മിഠായി കൊടുത്ത് പ്രലോഭിപ്പിച്ച് കടയ്ക്കുള്ളിലേക്ക് വിളിച്ചു വരുത്തി അശല്‍ല ചിത്രം കാട്ടി ഉപദ്രവിച്ചുവെന്നും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.