സാധാരണക്കാരായ സഖാക്കള്‍ക്ക് ഇല്ലാത്ത ഒരു സംരക്ഷണവും എനിക്ക് വേണ്ട: എഎന്‍ ഷംസീര്‍

Posted on: March 6, 2017 9:09 pm | Last updated: March 6, 2017 at 9:12 pm

തലശ്ശേരി: തന്റെ നാട്ടിലെ സാധാരണക്കാരായ സഖാക്കള്‍ക്ക് ഇല്ലാത്ത ഒരു സംരക്ഷണവും തനിക്ക് വേണ്ടെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ.
മതനിരപേക്ഷതക്ക് വേണ്ടിയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം ഷംസീറിന് നേരെ ആര്‍എസ്എസ് ഭീഷണി മുഴിക്കിയിരുന്നു. ഷംസീറിന്റെ രക്തം കൊണ്ട് ഓംകാളി പൂജ ചെയ്യുമെന്നാണ് വീടിന്റെ മതിലില്‍ എഴുതിയിരുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

എന്റെ നാട്ടിലെ സാധാരണക്കാരായ സഖാക്കള്‍ക്ക് ഇല്ലാത്ത ഒരു സംരക്ഷണവും എനിക്ക് വേണ്ട…
RSSന്റെ നേര്‍ച്ച കോഴികളല്ല CPI(M) പ്രവര്‍ത്തകര്‍..
മതനിരപേക്ഷതക്ക് വേണ്ടിയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും.