Connect with us

National

അസാധു നോട്ട്: കേന്ദ്രത്തിനും ആര്‍ബിഐക്കും സുപ്രീം കോടതി നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: അസാധു നോട്ടുകള്‍ മാര്‍ച്ച് 31 വരെ സ്വീകരിക്കുമെന്ന വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന്റെയും റിസര്‍വ് ബാങ്കിന്റെയും മറുപടി തേുടി. വെള്ളിയാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ചീഫ് ജസ്റ്റിസ് ജെഎസ് ഖഹാര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

ഡിസംബര്‍ 31ന് ശേഷം മാര്‍ച്ച് 31 വരെ അസാധുനോട്ടുകള്‍ റിസര്‍വ് ബാങ്ക് ശാഖകളില്‍ നിക്ഷേപിക്കാമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് പാലിക്കുന്നില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം.