സമസ്ത: ഇ സുലൈമാന്‍ മുസ്‌ലിയാര്‍ പ്രസിഡന്റ്, കാന്തപുരം ജനറല്‍ സെക്രട്ടറി

Posted on: March 5, 2017 8:52 pm | Last updated: March 6, 2017 at 1:13 pm

തൃശൂര്‍: കേരളത്തിന്റെ ആധികാരിക പണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുതിയ സാരഥികളെ പ്രഖ്യാപിച്ചു. തൃശൂരിലെ താജുല്‍ഉലമാ നഗറില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഈ സുലൈമാന്‍ മുസ്‌ലിയാര്‍ (പ്രസിഡന്റ്), കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ (ജനറല്‍ സെക്രട്ടറി), കെ പി ഹംസ മുസ്‌ലിയാര്‍ തളിപ്പറമ്പ്(ട്രഷറര്‍), എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖി, എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ(വൈസ് പ്രസിഡന്റുമാര്‍), പി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പൊന്മള, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, പി എം അബ്ദുര്‍റഹ്മാന്‍ സഖാഫി പോരോട്(സെക്രട്ടറിമാര്‍) എന്നിവരെ ഭാരവാഹികളായും തിരഞ്ഞെടുത്തു.

മറ്റു മുശാവറ അംഗങ്ങള്‍

പി ടി കുഞ്ഞമ്മു മുസ്‌ലിയാര്‍ കോട്ടൂര്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, പി വി മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ താഴപ്ര, പി ഹസന്‍ മുസ്‌ലിയാര്‍ വെള്ളമുണ്ട, സി കെ ബീരാന്‍കുട്ടി മുസ്‌ലിയാര്‍ വാളക്കുളം, പി എ ഹൈദ്രോസ് മുസ്‌ലിയാര്‍ കൊല്ലം, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പി ഹംസ മുസ്‌ലിയാര്‍ മഞ്ഞപ്പറ്റ, കെ അബൂബക്കര്‍ മുസ്‌ലിയാര്‍ വെന്മേനാട്, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വി മൊയ്തീന്‍ കുട്ടി ബാഖവി പൊന്മള, കെ ഇബ്‌റാഹിം മുസ്‌ലിയാര്‍ ബേക്കല്‍, സയ്യിദ് ളിയാഉല്‍ മുസ്ത്വഫ മാട്ടൂല്‍, എം അബ്ദുര്‍റഹ്മാന്‍ ബാവ മുസ്‌ലിയാര്‍ കോടമ്പുഴ, ടി കെ അബ്ദുല്ല മുസ്‌ലിയാര്‍ താനാളൂര്‍, സി മുഹമ്മദ് ഫൈസി, എച്ച് ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ബാസ് മുസ്‌ലിയാര്‍ കാസര്‍കോട്, വി പി മൊയ്തു ഫൈസി വില്യാപ്പള്ളി, ടി അബൂഹനീഫല്‍ ഫൈസി തെന്നല, എം പി അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം, കെ അബ്ദുര്‍റഹ്മാന്‍ ഫൈസി വണ്ടൂര്‍, മുഖ്താര്‍ ഹസ്‌റത്ത് പാലക്കാട്, കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, അബ്ദുല്‍ജലീല്‍ സഖാഫി ചെറുശ്ശോല, സയ്യിദ് ഫള്ല്‍ കോയമ്മ എട്ടിക്കുളം, അബ്ദുല്‍അസീസ് സഖാഫി വെള്ളയൂര്‍, എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ വയനാട്.

കേരളത്തിലെ ഏറ്റവും വലിയ മതപണ്ഡിത സംഘടനയായ സമസ്തയുടെ പുനസംഘടന മൂന്ന് വര്‍ഷത്തിലൊരിക്കലാണ് നടക്കാറുള്ളത്. പ്രതിനിധി സമ്മേളനത്തില്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയാണ് പുതിയ ഭാരവാഹികളുടെ പേര് പ്രഖ്യാപിച്ചത്.