മതേതര കൂട്ടായ്മയില്‍ ഇടതുപക്ഷത്തിന് നിര്‍ണായക ഇടമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി

Posted on: March 4, 2017 11:30 am | Last updated: March 4, 2017 at 10:08 am

കൊച്ചി: ദേശീയ രാഷ്ട്രീയത്തില്‍ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന വിദേശ ശക്തികളുടെ നിലപാടാണ് കേന്ദ്രസര്‍ക്കാറും ബി ജെ പിയും ഇപ്പോള്‍ തുടരുന്നതെന്നും ഈ സാഹചര്യത്തില്‍ രാഷ്ട്രീയത്തിനതീതമായി മതേതര കൂട്ടായ്മ അനിവാര്യമാണെന്നും ഈ കൂട്ടായ്മയില്‍ ഇടതുപക്ഷത്തിന്റെ പങ്ക് നിര്‍ണായകമാണന്നും മുന്‍മന്ത്രിയും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി.താന്‍ ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമമായി കഴിഞ്ഞു.

കേന്ദ്രസര്‍ക്കാറും ബി ജെ പിയും രാജ്യത്തെ അപകടകരമായ നിലയിലേക്ക് നയിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസാണ് മതേതര ചേരിക്ക് നേതൃത്വം നല്‍കാനുള്ളത്. ഈ കൂട്ടായ്മയില്‍ ഇടതുപക്ഷ മുള്‍പ്പെടെയുള്ള മതേതര കക്ഷികള്‍ അണി നിരക്കുമെന്നും അദ്ദേഹം പറഞ്ഞു.