ജവാന്റെ മരണം : വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ആവശ്യം

Posted on: March 4, 2017 10:01 am | Last updated: March 5, 2017 at 9:07 pm
SHARE

കൊട്ടാരക്കര : നാസിക്കിലെ ദേവലാലിയില്‍ കരസേന ക്യാംപില്‍ മലയാളി ജവാന്‍ റോയി മാത്യു (33) മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് ഭാര്യ ഫിനി മാത്യു ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. മൃതദേഹം ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിക്കും.

മഹാരാഷ്ട്രയിലെ നാസിക്കില്‍ ദേവദാലിയിലെ സൈനിക ക്യാമ്പിനു സമീപത്ത് മൃതദേഹം കണ്ടെത്തിയെന്നാണ് വ്യാഴാഴ്ച രാവിലെ എട്ടിനു ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കം തോന്നിക്കുമെന്നാണ് വിവരം

LEAVE A REPLY

Please enter your comment!
Please enter your name here