കൊല്ലത്ത് കെഎസ്ആര്‍ടിസി  ബസും സ്വകാര്യബസും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

Posted on: March 3, 2017 8:37 pm | Last updated: March 4, 2017 at 10:24 am

കൊല്ലം: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും സ്വകാര്യബസും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എംസി റോഡില്‍ ആയൂരിന് സമീപമായിരുന്നു അപകടം.