Connect with us

Kerala

ഇന്റര്‍നെറ്റ് പൗരവകാശമാക്കും; 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ സമ്പൂര്‍ണ ഇന്റര്‍നെറ്റ്‌വത്കൃതമാക്കാന്‍ ലക്ഷ്യമിട്ട് ഇന്റര്‍നെറ്റിനെ പൗരാവകാശമാക്കി മാറ്റുമെന്ന് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. ഇതിനായി വൈദ്യുതി പോസ്റ്റുകളിലൂടെ കേരളത്തിന്റെ എല്ലാ ഭാഗത്തും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന കെ ഫോണ്‍ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിന് കീഴില്‍ സംസ്ഥാനത്തെ പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 1300 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.

ഇ സേവനങ്ങള്‍ സാര്‍വത്രികമാക്കാനായി അക്ഷയ കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ ഏര്‍പ്പെടുത്തും. സര്‍ക്കാറിന്റെ ഭൂരിഭാഗം ഇടപാടുകളും ഈ വര്‍ഷം ഐടി അധിഷ്ടിതമാക്കുമെന്നും മന്ത്രി വിശദീകരിച്ചു.
ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമാക്കി മാറ്റുന്ന ആദ്യത്തെ സംസ്ഥാനമായി ഇതിലൂടെ കേരളം മാറുമെന്നും തോമസ് ഐസക് പ്രത്യാശ പ്രകടിപ്പിച്ചു.