ജനകീയ പ്രഖ്യാപനങ്ങളുമായി എെസക്കിൻറെ എട്ടാം ബജറ്റ്

Posted on: March 3, 2017 8:00 am | Last updated: March 3, 2017 at 7:36 pm

തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളുമായി പിണറായി മന്ത്രിസഭയുടെ രണ്ടാം ബജറ്റ്. അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ മേഖലയില ജനകീയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് തന്റെ എട്ടാമത് ബജറ്റ് അവതരിപ്പിച്ചത്. ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചതും ജീവിത ശൈലീ രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ചതും ഇന്റര്‍നെറ്റിനെ പൗരവകാശമാക്കുമെന്ന പ്രഖ്യാപനവുമൊക്കെ ബജറ്റിന്റെ ശോഭ കൂട്ടി.

സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിന് പശ്ചാത്തല സൗകര്യ വികസനത്തിന് വലിയ പ്രാധാന്യമാണ് ബജറ്റില്‍ നല്‍കിയിരിക്കുന്നത്. 25000 കോടി രൂപയുടെ പദ്ധതികള്‍ ഈ മേഖലയില്‍ പ്രഖ്യാപിച്ചപ്പോള്‍ അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ നിക്ഷേപം ബജറ്റ് പ്രതീക്ഷിക്കുന്നു.

കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് – കിഫ്ബിയെ ആശ്രയിച്ചാണ് പദ്ധതികള്‍ക്കുള്ള പണം കണ്ടെത്തുന്നത്. തീരദേശ ഹൈവേക്കും മലയോര ഹൈവേക്കും 10,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഇതിന് പുറമെ റോഡ് വികസനത്തിന് 5628 കോടിയും പാലങ്ങളുടെ വികസനത്തിന് 2557 കോടിയും കരുതിവെക്കുന്നു.

ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപന ബജറ്റിലുണ്ട്. ക്ഷേമ പെന്‍ഷനുകള്‍ എല്ലാം 1100 രൂപയായി ഉയര്‍ത്തിയപ്പോള്‍ പ്രവാസി പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് രണ്ടായിരം രൂപയായി വര്‍ധിപ്പിച്ചു. ക്ഷീര കര്‍ഷക പെന്‍ഷന് 1100 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.

ബജറ്റിന്റെ പൂർണരൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ബജറ്റിന്റെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇങ്ങനെ: