Connect with us

Kerala

പിണറായിക്കും വി എസിനുമെതിരെ അപവാദ പ്രചാരണം; എ എസ് ഐക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

മണ്ണഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയന്‍, ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യൂതാനന്ദന്‍ എന്നിവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തിയ എ എസ് ഐയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി ജില്ലാ പോലീസ് ചീഫ് മുഹമ്മദ് റഫീഖ് അറിയിച്ചു. എ എസ് ഐക്കെതിരെ വകുപ്പ്തല അന്വേഷണത്തിനും ഉത്തരവായി. മണ്ണഞ്ചേരി സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ മുഹമ്മ എഴാം വാര്‍ഡില്‍ വേലംപറമ്പില്‍ ബാബുരാജിനാണ് സസ്‌പെന്‍ഷന്‍. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി മുഹമ്മദ് കബീര്‍ റാവുത്തറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കോണ്‍ഗ്രസ് അനുഭാവിയായ എ എസ് ഐ രാഷ്ട്രീയ വിദ്വേഷത്തോടെയാണ് വാട്‌സ്ആപ്പിലൂടെ അപവാദ പ്രചാരണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരെയുള്ള വകുപ്പുതല അന്വേഷണത്തിന് അമ്പലപ്പുഴ സി ഐയെ ചുമതലപ്പെടുത്തി. സി പി എം ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ധനമന്ത്രി തോമസ് ഐസക് എന്നിവര്‍ക്കെതിരെയും അപകീര്‍ത്തികരമായ പ്രചാരണം നടത്തി. ഫെബ്രുവരി 11നാണ് സന്ദേശം പോസ്റ്റ് ചെയ്തത്. ഇത് മറ്റുള്ളവര്‍ക്ക് കൂടി അയച്ചുകൊടുക്കാനും ആഹ്വാനം ചെയ്തിരുന്നു. സംഭവം സംബന്ധിച്ച് എ എസ് ഐക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി ജി പി എന്നിവര്‍ക്ക് സി പി എം മുഹമ്മ ലോക്കല്‍ സെക്രട്ടറി ടി ഷാജി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി അന്വേഷണം നടത്തിയത്.

---- facebook comment plugin here -----

Latest