Connect with us

Gulf

ഷാഫിയ്ക്കും സാലിയ്ക്കും മക്ക ഐ.സി.ഫ്, ആര്‍ എസ്.സി സ്വീകരണം നല്‍കി

Published

|

Last Updated

മക്കയിലെത്തിയ പൂനൂര്‍ ഹെല്‍ത്ത് കെയര്‍ സൊസൈറ്റി വിദ്യാര്‍ത്ഥികളായ ശാഫിയ്ക്കും സാലിയ്ക്കും മക്ക. ഐ.സി.എഫ് .ആര്‍ .എസ്.സി നേതാക്കള്‍ ഉപഹാരം നല്‍കുന്നു.

മക്ക:പതിറ്റാണ്ട് കാലത്തെ സ്വാപ്നസാഫല്യത്തിലാണ് പൂനൂര്‍ ഹെല്‍ത്ത് കെയര്‍ സൊസൈറ്റിയിലെ വിദ്യാര്‍ത്ഥികളായ സാലിയും ശാഫിയും.വിശുദ്ധ ഉംറയ്ക്കായി കഴിഞ്ഞ ദിവസമാണ് വിശുദ്ധ മക്കയില്‍ എത്തിയത് .മാനസിക ശാരീരിക വൈകല്യങ്ങലുള്ള ഈ ഇരട്ട സഹോദരന്മാര്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മക്കത്തും മദീനയിലും പോവാന്‍ ആഗ്രഹിക്കുകയും പലപ്പോഴും തങ്ങളുടെ ആഗ്രഹങ്ങളെ പറ്റി പലരോടും പറയുമായിരുന്നു .അഖിലേന്ത്യാ സുന്നി ജംഇത്തുല്‍ ഉലമ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരും മര്‍ക്കസ് ഡയറക്ടര്‍ അബ്ദുല്‍ ഹക്കീം ആസ്ഹരിയും നല്‍കിയ പ്രചോദനവുംഹെല്‍ത്ത് കെയര്‍ സൊസൈറ്റി ഭാരവാഹികളുടെ പ്രേരണയും നല്ലവരായ ജനങ്ങളുടെ പാര്‍ത്ഥനയും പ്രവര്‍ത്തനവും കൊണ്ടാണ് ഞങ്ങള്‍ക്ക് ഈ സൗഭാഗ്യം ഉണ്ടായതെന്ന് ഇവര്‍ നന്ദിയയോടെ പറയുന്നു .
കഴിഞ്ഞ ശനിയാഴ്ച മക്കയിലെത്തിയ ഇവര്‍ മൂന്ന് ഉംറ നിര്‍വഹിച്ചതിന്റെ ആത്മ നിര്‍വൃതിയിലാണ്.ശാരീരിക മാനസിക വിഷമതകള്‍ ഒന്നും വകവെക്കാതെ ത്വവാഫ് (കഅബ പ്രദക്ഷിണം) ചെയ്യുന്നതിലും മറ്റു ആരാധന കര്‍മ്മത്തിലും ആവേശമുള്ളവരാണെന്ന് ഹെല്‍ത്ത് കെയര്‍ സൊസൈറ്റി വൈ പ്രസിഡണ്ട് ഹുമൈദ് മങ്ങാടും മേനേജര്‍ അജ്‌നാസും പങ്കുവെച്ചു.ഷാഫിയുടെ കാലിന് ഈ അടുത്തകാലത്തായി രണ്ട് ഓപ്പറേഷന്‍ ഉണ്ടായിരുന്നു പൂര്‍ണ്ണമായും മക്കത്ത് നിന്നും മദീനയില്‍ നിന്നും മാറുമെന്ന ദൃഢവിശ്വാസത്തിലാണ് ശാഫി .പൊതു വേദികളില്‍ ഗാനമാലപിക്കാറുള്ള സാലിയ്ക്ക് പ്രിയ ഗാനങ്ങള്‍ ” മക്കത്തെ കാറ്റിന്റെ ചുണ്ടത്തും ബൈത്തുണ്ടേ ……മുത്ത് റസലൂലിന്റെ മദ്ഹിന്റെ പാട്ടുണ്ടേ എന്നും ഇഷ്‌ക്ക് പൂക്കും മദീനയുമാണ്.പാടിയും പറഞ്ഞും ഈ വിശുദ്ധ ഭൂമിയിലെത്തിയ ആന്ദത്തിലാണ് ഈ ഇരട്ട സഹോദരന്മാര്‍ .

കാരക്കാട് പാറശ്ശേരി മണ്ണില്‍ അബ്ദു റസാഖിന്റെയും സഫിയയുടെയും ഇരട്ട സഹോദരന്മാരാണ് ഇവര്‍ .മിന്‍ഹാജ് സഹോദരനും ജസീല സഹോദരിയുമാണ് . ജന്മ നാട്ടില്‍ ജനപ്രതിനിധികളും നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കിയ ഈ ഇരട്ട സഹോദരന്മാര്‍ക്ക് മക്ക ഐ .സി.ഫ് ,ആര്‍ എസ് .സി. കമ്മിറ്റികള്‍ സ്വീകരണം നല്‍കി .നാട്ടിലുള്ള ഇത്തരം ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് അവരുടെ ആഗ്രഹമായ വിശുദ്ധ ഉംറ ചെയ്യാനുള്ള അവസരങ്ങള്‍ തുറന്ന് കൊടുക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ഐ .സി.എഫ് ഉപാദ്ധ്യക്ഷന്‍ ബശീര്‍ മുസ്‌ലിയാര്‍ അടിവാരം ആവശ്യപ്പെട്ടു.

ഉസ്മാന്‍ കുറുകത്താണി ,സ്വാദിഖ് സഖാഫിയും ചേര്‍ന്ന് ഉപഹാരം നല്‍കി. സല്‍മാന്‍ വെങ്ങളം ,ശറഫുദ്ധീന്‍ വടശ്ശേരി ,ജലീല്‍ മലയമ്മ ,ത്വയ്യിബ് തളിപ്പറമ്പ ,ശരീഫ് കുനിയില്‍ എന്നിവര്‍ സംബന്ധിച്ചു.

Latest