Connect with us

Gulf

സഊദിയില്‍ കഴിഞ്ഞ വര്‍ഷം 4,672 പാര്‍പ്പിട തീപിടുത്ത അപകടങ്ങള്‍; 41 മരണം

Published

|

Last Updated

ദമ്മാം: പാര്‍പ്പിട കെട്ടിടങ്ങളില്‍ തീ പിടിച്ച് സഊദിയില്‍ പോയ വര്‍ഷം 4,672 അപകടങ്ങളും 41 മരണങ്ങളും സംഭവിച്ചതായി റിപ്പോര്‍ട്ട്. 291 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീപ്പിടുത്ത അപകടങ്ങളില്‍ 26 ശതമാനവും പാര്‍പ്പിട കെട്ടിടങ്ങളിലാണ് രേഖപ്പെടുത്തപ്പെട്ടത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 846 സംഭവങ്ങളില്‍ 22 ശതമാനവും പാരമ്പര്യ വീടുകളിലാണ്. 2,787 അപകടങ്ങളില്‍ 62 എണ്ണവും താമസ അപ്പാര്‍ട്ടുമെന്റുകളിലും രേഖപ്പെടുത്തുന്നു. 366 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 8ശതമാനം വില്ലകളിലാണ്.

അഞ്ചു മുതല്‍ ഏഴു ശതമാനം വരെ മറ്റു കെട്ടിടങ്ങളിലും. ഒന്നു മുതല്‍ രണ്ടു വരെ ശതമാനം ഹോട്ടലുകളിലും ഫര്‍ണിഷ്ഡ് അപാര്‍ട്ടുമെന്റുകളിലുമാണ്. സിവില്‍ ഡിഫന്‍സ് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നതിനാലാണ് ഹോട്ടലുകളിലും ഫര്‍ണിഷ്ഡ് അപാര്‍ട്ടുമെന്റുകളിലും തീപിടുത്തം കുറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ ഉടമകളുടെ കൈവശമുള്ള കെട്ടിടങ്ങളിലാണ് 97 ശതമാനവും തീപിടുത്തമുണ്ടാകുന്നത്. മാനദണ്ഡങ്ങളും സുരക്ഷാ നിര്‍ദ്ദേശങ്ങളും പാലിക്കാത്തതിനാണിത് കൂടുതലും ഇത് സംഭവിക്കുന്നത്.

സുരക്ഷാ മാര്‍ഗങ്ങളെയും സംവിധാനങ്ങളെയും കുറിച്ച് കാര്യമായ ബോധവല്‍കരണം ആവശ്യമാണെന്നാണ് കണക്കുകള്‍ ബോധ്യപ്പെടുത്തുന്നത്. കൂടുതല്‍ വീടുകളിലും ഫയര്‍ അലാം ഇല്ല. വാഹങ്ങളിലും വീടുകളിലും ഉണ്ടാകേണ്ട ഫയര്‍ എക്‌സ്റ്റിഗ്വിഷര്‍ ആരും ഉപയോഗിക്കുന്നില്ല. അധികമാളുകളും വൈദ്യുതിയും പാചകവാതക കുറ്റികളും ലാഘവത്തോടെയാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മക്ക സിവില്‍ ഡിഫന്‍സ് വിഭാഗം ഇതിനെതിരെ ബോധവല്‍കരണം ആരംഭിച്ചിട്ടുണ്ടെന്ന് ഡയറകടര്‍ ലെഫ്.ജന. സാലിം അല്‍ മിത്‌റഫി പറഞ്ഞു. സ്‌കൂളുകളും വിദ്യാഭ്യാദ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടത്തുന്ന പ്രചാരണം സാധ്യമായ ജനങ്ങളിലേക്കും വ്യാപിപ്പിക്കും. 42 സ്‌കൂളുകളില്‍ ഇതിനകം കാമ്പയിന്‍ പൂര്‍ത്തിയാക്കിയതായും 13,873 വിദ്യാര്‍ത്ഥികളിലേക്ക് സന്ദേശമെത്തിയതായുന്‍ മിത്‌റഫി അറിയിച്ചു.

Latest