Kerala
കാണാതായ വയോധികയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി

മലപ്പുറം: വെള്ളിയാഴ്ച മലപ്പുറം ആലങ്കോട് നിന്ന് കാണാതായ വയോധികയുടെ മൃതദേഹം തെരുവുനായക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. ആലങ്കോട് പന്താവൂര്‍ സ്വദേശി മേലേപുരയ്ക്കല്‍ കുട്ടന്റെ ഭാര്യ ജാനകിയുടെ (75) മൃതദേഹമാണ് പന്താവൂര്‍ കാമ്പ്രത്ത് പാടത്ത് കണ്ടെത്തിയത്. വെള്ളിയാഴ്ച ശിവരാത്രി ഉത്സവം കാണാന്‍ പോയ ജാനകിയെ പിന്നീട് കാണാതാകുകയായിരുന്നു.
---- facebook comment plugin here -----