വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി

Posted on: February 28, 2017 11:59 am | Last updated: February 28, 2017 at 8:11 pm

തിരുവനന്തപുരം: മഴയില്‍ കുറവുണ്ടായതും ഉപഭോഗം കൂടിയതും കണക്കിലെടുത്തി വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്ന് പരിഗണനയിലാണെന്ന് മന്ത്രി എംഎം മണി. ബോര്‍ഡിന്റെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ച് റവന്യൂ വിടവ് തിട്ടപ്പെടുത്തിയാണ് റഗുലേറ്ററി കമ്മീഷന്‍ താരീഫ് പരിഷ്‌കരണം നടത്തേണ്ടത്. നിരക്ക് വര്‍ധന സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

നിരക്ക് വര്‍ധന പരിഗണിക്കുമ്പോള്‍ ലാഭ നഷ്ടക്കണക്ക് കൂടി പരിഗണിക്കും. കെഎസ്ഇബിയുടെ വരവ് ചിലവ് കണക്കുകള്‍ പരിഗണിച്ച് കേന്ദ്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിരക്ക് നിശ്ചയിക്കും. യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തിനിടെ മൂന്നുതവണ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും നിയമസഭയില്‍ പറഞ്ഞു.