സംസ്ഥാനത്ത് ബിജെപി മാര്‍ക്‌സിസ്റ്റ് സഖ്യമുണ്ടെന്ന് കെ മുരളീധരന്‍

Posted on: February 27, 2017 8:20 pm | Last updated: February 27, 2017 at 8:09 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി-മാര്‍ക്‌സിസ്റ്റ് സഖ്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. മസ്‌കറ്റ് ഹോട്ടലിലെ അടച്ചിട്ട മുറിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയെന്നും ആ ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു പറയണമെന്നും മുരളീധരന്‍ പറഞ്ഞു

ലാവ്‌ലിന്‍ കേസില്‍ കേന്ദ്ര സഹായം ഉറപ്പിക്കാനായിരുന്നോ ചര്‍ച്ചയെന്ന് ഇരു നേതാക്കളും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.