Connect with us

Ongoing News

എയര്‍ടെൽ റോമിംഗ് സൗജന്യമാക്കി; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

Published

|

Last Updated

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ വരവിന് പിന്നാലെ മൊബൈല്‍ സേവന രംഗത്തുണ്ടായ കിടമത്സരത്തിന് ശക്തിപകര്‍ന്ന് എയര്‍ടെല്‍ റോമിംഗ് സൗജന്യമാക്കി. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് എയര്‍ടെല്‍ വൃത്തങ്ങള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇനി മുതല്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയില്‍ എവിടെയും റോമിംഗ് സൗജന്യമായിരിക്കും. ഇന്‍കമിംഗ് കാളുകള്‍ക്കുള്ള ചാര്‍ജും ഔട്ട്‌ഗോയിംഗ് കാളുകള്‍ക്കുള്ള പ്രീമിയവും ഒഴിവാകും. ഡാറ്റ ഉപയോഗത്തിനും അധിക ചാര്‍ജ് നല്‍കേണ്ടിവരില്ല.

നിലവില്‍ ബിഎസ്എന്‍എല്ലും റിലയന്‍സ് ജിയോയുമാണ് സൗജന്യ റോമിംഗ് നല്‍കുന്നത്. എയര്‍ടെല്‍ കൂടി ഈ പാതയിലേക്ക് വരുന്നതോടെ ഐഡിയ അടക്കമുള്ള കമ്പനികളും റോമിംഗ് സൗജന്യമാക്കുമെന്ന് ഉറപ്പാണ്. ഇതോടെ ഒരൊറ്റ ഇന്ത്യ, ഒരൊറ്റ റോമിംഗ് എന്ന ആശയം സാക്ഷാത്കരിക്കുകയും ചെയ്യും.

Latest